വിഴിഞ്ഞം തുറമുഖത്ത് കപ്പലുകൾക്ക് സാനിറ്റേഷൻ നടത്തി

APRIL 25, 2024, 9:27 AM

തിരുവനന്തപുരം: വിഴിഞ്ഞം  തുറമുഖത്ത് കപ്പലുകൾക്ക് സാനിറ്റേഷൻ നടത്തി.   വിഴിഞ്ഞത്തു നിന്ന് കൊളംബോയിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊണ്ടു പോകുന്ന ജലേഷ്വ -5 എന്ന ടഗ്ഗിനും, ശാന്തി സാഗർ -10 എന്ന ഡ്രഡ്ജറിനുമാണ് വിഴിഞ്ഞം മാതൃതുറമുഖത്ത് അണുനശീകരണം നടത്തി ഇൻ്റർനാഷണൽ ഷിപ്പ് സാനിറ്റേഷൻ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകിയത്. 

കൊച്ചിൻ പോർട്ട് ഹെൽത്ത് ഓഫീസർ ശ്രാവൺ, വിഴിഞ്ഞം പോർട്ട് പർസർ ബിനുലാൽ, അസി: പോർട്ട് കൺസർവേറ്റർ അജീഷ് സത്യം ഷിപ്പിംഗ് ഏജൻസി എംഡി അജിത് പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിയമമനുസരിച്ച് സാനിറ്റേഷൻ സൗജന്യമാണെങ്കിലും പോർട്ട് ഡ്യൂസ്, ചാനൽ ഫീസ് എന്നീ ഇനങ്ങളിൽ കേരള മാരിടൈം ബോർഡിന് വരുമാനം ലഭിക്കുന്നതാണ് സാനിറ്റേഷൻ സർട്ടിഫിക്കറ്റ് വിതരണ നടപടി.

vachakam
vachakam
vachakam

കോവിഡ് സമയത്ത് ക്രൂ ചെയിഞ്ചിംഗിനെത്തി പുറം കടലിൽ നങ്കൂരമിട്ട കപ്പലുകളിൽ അണുനശീകരണത്തിന് തുറമുഖ അധികൃതർ നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ചരിത്രത്തിൽ ഇതാദ്യമായാണ് വിഴിഞ്ഞത്ത് വാർഫിലടുപ്പിച്ച് ജലയാനങ്ങളിൽ സാനിറ്റേഷൻ നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്തതെന്ന് അധികൃതർ പറഞ്ഞു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam