കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല

JUNE 10, 2026, 10:25 AM

സുൽത്താൻ ബത്തേരി: വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധയേറ്റ ബത്തേരി മാർ ബസേലിയോസ് എ യു പി സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. 

ഈ സ്കൂളിലെ മൊത്തം 8 വിദ്യാർഥികൾക്കാണ് ഇതുവരെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3 വിദ്യാർഥികൾക്കും ഇന്ന് 5 വിദ്യർഥികൾക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെ 502 വിദ്യാർഥികൾക്ക് ആണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. 44 വിദ്യാർത്ഥികൾ ചികിത്സയിലാണ്.

അതേസമയം സ്കൂൾ കിണറിലെ ജല പരിശോധനാ ഫലം കിട്ടിയെന്നും നിരവധി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോ‍ർട്ടിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളമാണ് കിണറിലേത് എന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. 

vachakam
vachakam
vachakam

കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 27 വിദ്യാർഥികൾക്ക് കൂടി രോഗലക്ഷണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam