തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷെഹ്നയുടെ ആത്മഹത്യയിൽ പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫീസർ ഒ നവാസിനെയാണ് സസ്‌പെൻഡ് ചെയ്തത്.
തിരുവല്ലം സിഐ നവാസിനെതിരെ പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഭർത്താവ് നൗഫലിൻറെയും അമ്മ സുനിതയുടെയും പീഡനത്തെ തുടർന്നാണ് ഷഹ്ന വീട്ടിനുള്ളിൽ ആത്ഹത്യ ചെയ്തത്.
ഭർതൃവീട്ടിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷഹ്ന നേരിട്ടിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഷെഹ്നയുടെ മരണത്തിന് പിന്നാലെ നൗഫലും സുനിതയും വീട്ടിൽ നിന്നും കടന്നുകളഞ്ഞിരുന്നു.
പൊലീസ് പിന്തുടരുന്ന വിവരം നവാസ് പ്രതികൾക്ക് ചോർത്തി നൽകിയിരുന്നതായി കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്