കൊച്ചി: വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് 77.6 ലക്ഷം രൂപ കടം ലഭിച്ചതിലും അന്വേഷണം വേണമെന്ന് കേസിലെ പരാതിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോര്‍ജ്ജ്.
സിഎം ആർ എൽ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി വഴിയാണ് എക്സാലോജിക് കമ്പനിക്ക് 77.6 ലക്ഷം രൂപ കടം ലഭിച്ചത്. ഇതു സംബന്ധിച്ച രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി.
വീണയ്ക്കും കമ്പനിക്കും ഇവര്‍ സിഎംആര്‍എല്ലിന് നൽകിയെന്ന് പറയപ്പെടുന്ന സേവനത്തിന് ലഭിച്ച പ്രതിഫലത്തിന് പുറമെയാണ് 77.6 ലക്ഷം രൂപ കടമായും നൽകിയത്.
പെട്ടെന്ന് തിരിച്ചടയ്ക്കേണ്ട ഈടില്ലാത്ത വായ്പയായിട്ടാണ് 77.60 ലക്ഷം രൂപ കൈമാറിയത്.
2016ൽ 25 ലക്ഷം രൂപ, 2017ൽ 37.36 ലക്ഷം രൂപ, 2018ൽ 10.36 ലക്ഷം രൂപ, 2019ൽ 4.88 ലക്ഷം രൂപ എന്നിങ്ങനെയാണ് ആകെ 77.60 ലക്ഷം രൂപ എക്സാലോജിക് വാങ്ങിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്