തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ. കഴിഞ്ഞ 17 വർഷമായി താൻ പാർട്ടി വിടുമെന്ന തരത്തിലുള്ള വാർത്തകൾ കേൾക്കുന്നുണ്ടെന്നും, അത്തരത്തിലുള്ള ചോദ്യങ്ങൾ തനിക്കുമാത്രം എന്തുകൊണ്ടാണ് ഉയരുന്നതെന്നതും അദ്ദേഹം ചോദിച്ചു. കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും, പാർട്ടിയുടെ അടിസ്ഥാന നിലപാടുകളെ എതിര്‍ക്കാൻ തനിക്ക് യാതൊരു ഉദ്ദേശവും ഇല്ലെന്നും തരൂർ പറഞ്ഞു.
വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നല്ല കാര്യങ്ങൾ കാണുമ്പോൾ അതിനെ അംഗീകരിച്ച് പറയാറുണ്ടെന്നും, ചില സാഹചര്യങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി വ്യക്തമായ നിലപാടുകളുള്ള നേതാവാണെന്നും, അദ്ദേഹം എതിര്‍ത്തുനിൽക്കുന്ന വിഷയങ്ങളിൽ താൻ ഒരിക്കലും വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി രാജ്യത്തിന്റെ വിവിധ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണെന്നും, ആ നിലപാടുകളോട് ആത്മാർത്ഥമായി ഒപ്പം നിൽക്കുകയാണ് താൻ ചെയ്യുന്നതെന്നും, അതിനെക്കുറിച്ച് യാതൊരു രണ്ടഭിപ്രായവുമില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
