കൊച്ചി: കേന്ദ്രസർക്കാരിനെ പുകഴ്ത്തി വീണ്ടും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി .
മോദി സർക്കാരിന്റെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്നും കേന്ദ്ര സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോയെന്നും തരൂർ ചോദിച്ചു.
കേരളത്തിൽ സംസ്ഥാന സർക്കാരിനേക്കാൾ കൂടുതൽ വികസനം, കേന്ദ്രം നടപ്പാക്കിയിട്ടുണ്ട്. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നും ശശി തരൂർ വ്യക്തമാക്കി.
''രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസം. ആര് ജയിച്ചാലും അവർ എല്ലാവരുടെയും ജനപ്രതിനിധിയാണ്.
പി എം ശ്രീയിൽ കാവിവൽക്കരണം കാണുന്നില്ല. സിലബസിൽ പ്രശ്‌നമുണ്ടെങ്കിൽ സംസ്ഥാനം പുതിയ സിലബസ് നടപ്പാക്കിയാൽ പോരേ. നിക്ഷേപകർ ആത്മഹത്യചെയ്ത ഏക സംസ്ഥാനം കേരളമാണ്.- തരൂര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്
അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാകാന്‍ സാധ്യത'; കേന്ദ്രസേനയുടെ സേവനം ആവശ്യപ്പെട്ട് ജി സുധാകരന്
ആറന്മുളയില് 30000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണാ ജോര്‍ജ്
"കോൺഗ്രസ് എന്നത് ബിജെപിയിലേക്കുള്ള പാത"; എം. സ്വരാജ്