പറഞ്ഞത് എന്‍റെ അഭിപ്രായം; കോൺഗ്രസ് താക്കീത് ചെയ്തിട്ടില്ല: ശശി തരൂര്‍

MAY 15, 2025, 8:23 AM

കൊച്ചി : ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതിന് ദേശീയ നേതൃത്വം താക്കീത് നൽകി എന്ന വാർത്ത തള്ളി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. 

താക്കീത് ചെയ്തു എന്ന വാർത്ത ശരിയല്ലെന്നും തന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു. വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ശശി തരൂർ പറഞ്ഞു.

"ഞാൻ പാർട്ടിയുടെ വക്താവ് അല്ല. എൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ആണ് പറയുന്നത്. പ്രവർത്തക സമിതി യോഗത്തിൽ ഞാൻ ഉണ്ടായിരുന്നു. അവിടെ ആരും താക്കീത് ചെയ്തില്ലെന്നും ശശി തരൂർ പറഞ്ഞു. വാക്കാലോ രേഖാമൂലമോ ഒരു താക്കീതും തന്നെ അറിയിച്ചിട്ടില്ല. എന്തുകൊണ്ട് തന്റെ പ്രസ്താവനകൾ മാത്രം വിവാദമാകുന്നു എന്ന് അറിയില്ല. ഡൽഹിയിൽ നടന്നത് പോസിറ്റീവ് ചർച്ചയാണ്," എന്നും ശശി തരൂർ പറഞ്ഞു. 

vachakam
vachakam
vachakam

ശശി തരൂരിനോട് വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ല ഇത് എന്ന് കോൺഗ്രസ് നേതൃത്വം താക്കീത് നൽകിയതായുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയായിരുന്നു തരൂരിനെതിരായ പരാമർശം എന്ന തരത്തിൽ വാർത്ത. 

യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്, ശശി തരൂരിന്റെ നിലപാടുകളെ തളളിയിരുന്നു. തരൂര്‍ പറയുന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ജയ്‌റാം രമേശ് വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam