തൊടുപുഴ: യുട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തു.
ഇവർ ഒളിവിലാണെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. ഡിവൈഎഫ്ഐ മുൻ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാർത്ത ചെയ്തുവെന്നാരോപിച്ചാണ് സംഘം ഷാജനെ മർദിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ മങ്ങാട്ടുകവലയിലാണ് ജീപ്പിലെത്തിയ അഞ്ചുപേർ ഷാജനെ മർദിച്ചത്. ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്