ഇടുക്കി: മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ 4 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.
ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ഷാജന്‍ സഞ്ചരിച്ച വാഹനത്തില്‍ ഥാര്‍ ഇടിച്ച് വാഹനം നിര്‍ത്തിച്ച ശേഷമാണ് ആക്രമണം നടത്തിയത്. അക്രമികളെ കണ്ടാല്‍ അറിയാമെന്നും ഇവര്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു.
സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഷാജന്‍ സ്‌കറിയയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്