തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ കേസിൽ ഒളിവിൽ പോയ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ്. ഒളിവിൽ പോയ പ്രതികളെ കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചതായും പൊലിസ് വ്യക്തമാക്കി.
നൗഫലും മാതാവും രക്ഷപ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നൗഫലിനും മാതാവിനുമെതിരെ ഗാർഹിക പീഡന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഷഹാനയുടെ മരണത്തിന് പിന്നാലെ ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ ബന്ധുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഷഹാനയുടെ ഭർത്താവ് നൗഫലിന്റെ സഹോദര ഭാര്യയുടെ കുടുംബമാണ് പ്രതികളെ ഒളിവിൽ പോകാൻ സഹായം ചെയ്തതെന്നാണ് പൊലീസ് നിഗമനം.
ഷഹാനയുടെ ആത്മഹത്യാ വിവരം അറിഞ്ഞ ഉടനെ ഒന്നര വയസ്സുള്ള കുഞ്ഞിനെ തിരിച്ച് ഏൽപ്പിക്കാൻ ഏർപ്പാട് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു നൗഫലും മാതാവും. തിരുവനന്തപുരം കടക്കലുള്ള നൗഫലിന്റെ സഹോദര ഭാര്യയുടെ വീട്ടിൽ നിന്നാണ് വാഹനവും ഫോണും കണ്ടെടുത്തത്. ഷഹാനയെ ഭർതൃമാതാവ് ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്