പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഷാഫി പറമ്പില്‍ എംപി രംഗത്ത്. പാലക്കാട് വന്നത് കല്യാണത്തിനാണെന്നാണ് ഷാഫി വ്യക്തമാക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനായി വടകര എംപി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം നടന്നുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍.
അതേസമയം കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം എന്നും യോഗത്തില്‍ ചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ രാഹുലിനെ കൈവിടേണ്ട എന്നാണ് ഗ്രൂപ്പ് യോഗത്തിലെ പൊതുധാരണ എന്നും ഉമ തോമസിന് എതിരെയും യോഗത്തിൽ വിമർശനം ഉയർന്നിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാല്‍, ഇത്തരത്തില്‍ ഒരു യോഗം നടന്നിട്ടില്ലെന്ന നിലപാടിലാണ് ഷാഫി പറമ്പില്‍. മാധ്യമങ്ങളോടും അദ്ദേഹം അത്തരത്തിൽ ആണ് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്