പാലക്കാട് : എം എ ഷഹനാസിൻ്റെ ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട് സിപിഐഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സിപിഐഎം നേരത്തെ ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെച്ചുവെന്നാണ് ഇ എൻ സുരേഷ് ബാബു പ്രതികരിച്ചത്.
ഷഹനാസിൻറെ വെളിപ്പെടുത്തലോടെ രാഹുൽ മങ്കൂട്ടത്തിലിന് ആരാണ് സംരക്ഷണം നൽകുന്നത് എന്ന് വ്യക്തമാകുകയാണെന്നും രാഹുലിൻ്റെ ഹെഡ്മാഷ് ആരെന്ന് വ്യക്തമായിയെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിയും രാഹുലും അടങ്ങുന്ന സംഘത്തെ കോൺഗ്രസിനകത്ത് പോലും ഭയമാണ്.
രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാത്തിനും സഹായി ഫെന്നി നൈനാണെന്നും. ഇവർക്ക് പെൺവാണിഭസംഘവുമായി ബന്ധമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുലും ഫെന്നിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കരുതെന്ന് ഷാഫിക്ക് ഷഹനാസ് മുന്നറിയിപ്പ് നൽകിയിരുന്നു. അത് വകവെയ്ക്കാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയതെന്നും ഷാഫി അന്നേ നടപടി എടുത്തിരുന്നുവെങ്കിൽ ഒരു പെൺകുട്ടിയ്ക്കും ഈ ഗതി വരില്ലായിരുന്നുവെന്നും ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
