ഷാഫിയെ അടിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞു: ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് 

OCTOBER 10, 2025, 11:21 PM

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ   ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമായി കാണാനാവുന്നത്.

ഷാഫിയെ തങ്ങൾ അടിച്ചിട്ടില്ലെന്ന് പൊലീസ് ആവർത്തിക്കുമ്പോഴാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.  

vachakam
vachakam
vachakam

 പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിൻറെ ഭാഗത്ത് നിന്നും ഇന്നലെയുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്.

എന്നാൽ അതിന് കടകവിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പിന്നിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam