കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന പുതിയ പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി.
പരാതിയിൽ കെപിസിസി നിലപാട് എടുത്തിട്ടുണ്ടെന്നും പരാതിയിൽ കോൺഗ്രസ് അല്ല അന്വേഷണം നടത്തുന്നതെന്നും ഷാഫി പറഞ്ഞു. നിയപരമായി തന്നെ കാര്യങ്ങൾ നടക്കട്ടെയെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിക്ക് ലഭിച്ച പരാതി ഉടൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ശബരിമല കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്ക് എതിരെ സിപിഐഎം എന്ത് നടപടി എടുത്തു ?
സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല കോൺഗ്രസിന്റെ ഈ വിഷയത്തിലെ സമീപനം. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും സിപിഐഎം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
