ചെന്നൈ: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മൊഴിയെടുത്തതായി റിപ്പോർട്ട്. എസ്.എഫ്.ഐ.ഒയാണ് മൊഴിയെടുത്തത്. ചെന്നൈയില്‍ വെച്ചാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മാസപ്പടി കേസില്‍ അന്വേഷണം പൂർത്തിയായെന്നാണ് സൂചന.
ഏജൻസി കേസ് ഏറ്റെടുത്ത് 10 മാസം പൂർത്തിയാകുമ്പോഴാണ് വീണയുടെ മൊഴിയെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകള്‍ പുറത്ത് വന്നിരുന്നു.
ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറല്‍സ് ആന്‍റ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആർ.എല്‍) 1.72 കോടി രൂപ നല്‍കിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആർ.എല്‍ കമ്ബനി വീണക്ക് പണം നല്‍കിയതെന്നും സേവനങ്ങള്‍ നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്