പത്തനംതിട്ട: സംസ്ഥാനത്ത് കോൺഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം എന്നല്ല വെള്ളാപ്പള്ളി നടേശൻ പറഞ്ഞതെന്ന് വി മുരളീധരൻ പറഞ്ഞു.
കോൺഗ്രസിന് ഭരണം ലഭിച്ചാൽ ചെന്നിത്തല മുഖ്യമന്ത്രിയായാൽ കൊള്ളാം എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. പക്ഷെ കോൺഗ്രസിന് സംസ്ഥാനത്ത് ഭരണം കിട്ടില്ല.
ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും കാര്യങ്ങൾ ചെയ്യാനുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ബിജെപിയിൽ പുനഃസംഘടന ഉണ്ടാകുന്നത് സ്വാഭാവിക നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിച്ചു കൊണ്ടാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്