നീറ്റ് ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നാളെ പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ

JUNE 10, 2026, 5:46 AM

കൊച്ചി: നീറ്റ് ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നാളെ പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി.നാളെ നടക്കുന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കും. 

എംജി സർവകലാശാലയിലും കോൺഗ്രസ് -ബിജെപി ഡീൽ നടന്നു. പിണറായി സർക്കാരിൻ്റെ കാലത്ത് ഒരു സംഘപരിവാർ വിസിയും ഉണ്ടായിട്ടുണ്ടോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിമർശിച്ചു.

സെനറ്റ് അംഗങ്ങൾ പോലും സംഘപരിവാർ ആണ്. കാലിക്കറ്റ് വിസി നിയമിച്ചത് നിലവിലെ ഗവർണറാണ്. സർവകലാശാലയിൽ നടക്കുന്നത് വീതംവയ്പ്പാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.

vachakam
vachakam
vachakam

എം.ജി സർവകലാശാല താൽകാലിക വിസി നിയമനം നടന്നത് 31 ന് ശേഷമാണ്. 26 ന് സെനറ്റ് യോഗം റദ്ദാക്കിയത് ആരാണെന്നും സഞ്ജീവ് ചോദിക്കുന്നു. താൽകാലിക വിസി നിയമനത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി പേര് നൽകാത്തത് എന്ത് കൊണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam