കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ 16 വയസുകാരിക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവിലെ ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ശാസ്താംകോട്ടയും പുത്തൂരും പൊലീസിന്റെ സംയുക്ത സംഘമാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൊല്ലം പുത്തൂരിൽ അമ്മയ്‌ക്കൊപ്പം ബാധ ഒഴിപ്പിക്കാനെത്തിയ പെൺകുട്ടിയെ പ്രതി അമ്മയെ പുറത്തിരുത്തി മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഭയന്ന പെൺകുട്ടി നിലവിളിച്ച് പുറത്തേക്ക് ഓടിയെത്തി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി പിൻവാതിലിലൂടെ രക്ഷപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ റീൽ വീഡിയോകളിലൂടെ സജീവമായ വ്യക്തിയാണ് മുരാരി തന്ത്രി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
