കൊച്ചി: ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് ഐടി വ്യവസായി വേണുഗോപാലകൃഷ്ണൻ.
ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണം തേടി. ഹർജി വീണ്ടും പരിഗണിക്കുന്ന 13 വരെ രണ്ടുമുതൽ നാല് വരെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വിലക്കി.
കാക്കനാട്ടെ സ്മാർട്ട് സിറ്റിയിൽ ലിറ്റ്മസ് 7 എന്ന ഐടി കമ്പനി നടത്തുന്ന വേണുവിന്റെ പേരിൽ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയാണ് പരാതി നൽകിയത്. പരാതി നൽകാതിരിക്കാനായി യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് മറ്റുള്ളവർക്കെതിരെ കേസ്.
കാക്കനാട് സ്വദേശിയായ വേണുഗോപാലകൃഷ്ണനും ഇയാളുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരും ഒരു സ്വതന്ത്ര ഡയറക്ടറുമാണ് മുൻകൂർ ജാമ്യം നേടിയത്.
ജീവനക്കാരായ ജേക്കബ്ബ് പി തമ്പി, എബി പോൾ, സ്വതന്ത്ര ഡയറക്ടറായ ബിമൽരാജ് ഹരിദാസ് എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
അതേ സമയം നേരത്തെ പരാതിക്കാരിയും ഭർത്താവും ചേർന്ന് 30 കോടി രൂപ തട്ടിയെടുക്കാനായി ഹണി ട്രാപ്പിൽ ശ്രമിക്കുന്നുവെന്ന പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇരുവരെയും എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ലൈംഗികാതിക്രമ പരാതി ഉന്നയിക്കുന്നതെന്നാണ് മുൻകൂർ ജാമ്യഹർജിയിൽ വിശദീകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
