ലോക്കറില്‍ നൂറ് രൂപ അധികം; അവധിയിലുള്ള ഉദ്യോഗസ്ഥനടക്കം ഏഴ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

OCTOBER 31, 2025, 9:41 PM

തിരുവനന്തപുരം: ഓഫീസില്‍ പണം സൂക്ഷിക്കുന്ന ലോക്കറില്‍ നൂറുരൂപ അധികമായി കണ്ടെത്തിയതിന്റെ പേരില്‍ അവധിയിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സസ്‌പെന്‍ഷന്‍. ആറ്റിങ്ങല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലാണ് ഈ നടപടി. ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടെങ്കിലും വകുപ്പ് നടപടിയില്‍ നിന്നും പിന്മാറിയിട്ടില്ല.

സെപ്റ്റംബര്‍ ഒന്‍പതിന് വൈകുന്നേരം നാലരയോടെ ആറ്റിങ്ങലില്‍ നിന്ന് ഏറെ ദൂരെ വിതുരയിലുള്ള ഒരു ഉദ്യോഗാര്‍ഥി കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയിരുന്നു. ആ സമയത്ത് കാഷ് ബുക്ക് ക്ലോസ് ചെയ്തതിനാല്‍ പിറ്റേ ദിവസത്തെ കണക്കിലാണ് ഉദ്യോഗസ്ഥര്‍ തുക വരവ് വച്ചത്. ഫീസായി വാങ്ങിയ 100 രൂപയ്ക്ക് രസീതും കൈമാറി. പക്ഷേ പിറ്റേദിവസം പരിശോധനയ്‌ക്കെത്തിയവര്‍ ലോക്കറില്‍ ഈ നൂറുരൂപ അധികമായി കണ്ടെത്തിയതാണ് പ്രശ്‌നമായത്. തുക വാങ്ങിയ ദിവസം അവധിയായിരുന്ന ഉദ്യോഗസ്ഥനടക്കം ഏഴുപേര്‍ സസ്‌പെന്‍ഷനിലുമായി. നാലു ജൂനിയര്‍ സൂപ്രണ്ടുമാര്‍, രണ്ടു ക്ലാര്‍ക്ക്, ഒരു പിഎ എന്നിവര്‍ക്കാണ് ശിക്ഷ.

എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്തില്ലെന്നാണ് മറ്റൊരു കുറ്റാരോപണം. എന്നാല്‍, സ്‌കോളര്‍ഷിപ്പുകള്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ രക്ഷിതാക്കള്‍ നേരിട്ടാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അക്കൗണ്ട് നമ്പറിലും മറ്റും പിശകുവരാറുള്ളതിനാല്‍, വിദ്യാഭ്യാസ ഓഫീസുകള്‍ നേരിട്ടു പരിശോധിച്ചുമാത്രമേ തുക നല്‍കാറുള്ളൂ. ഓഗസ്റ്റ് പകുതിക്കുശേഷംവന്ന സ്‌കോളര്‍ഷിപ്പ് പണം വിതരണം ചെയ്യാന്‍, പരിശോധന നടക്കുന്നതിന്റെ തെളിവ് കാണിച്ചിട്ടും അച്ചടക്ക നടപടി ഒഴിവായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam