ബംഗളൂരു–കേരള ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി; 6 പ്രത്യേക സർവീസുകൾ റദ്ദാക്കി

JULY 21, 2026, 12:01 AM

തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള നിരവധി പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കിയതായി റിപ്പോർട്ട്. സർവീസ് നടത്തുന്നതിലെ സാങ്കേതികവും പ്രവർത്തനപരവുമായ ബുദ്ധിമുട്ടുകളാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണമെന്ന് റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ സർവീസുകൾ:

ഓഗസ്റ്റ് 3: എസ്‌എംവിറ്റി ബംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (06523)

vachakam
vachakam
vachakam

ഓഗസ്റ്റ് 4: തിരുവനന്തപുരം നോർത്ത് – എസ്‌എംവിറ്റി ബംഗളൂരു വീക്കിലി സ്പെഷ്യൽ (06524)

ഓഗസ്റ്റ് 5: എസ്‌എംവിറ്റി ബംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (06547)

ഓഗസ്റ്റ് 6: തിരുവനന്തപുരം നോർത്ത് – എസ്‌എംവിറ്റി ബംഗളൂരു വീക്കിലി സ്പെഷ്യൽ (06548)

vachakam
vachakam
vachakam

ജൂലൈ 31: എസ്‌എംവിറ്റി ബംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (06555)

ഓഗസ്റ്റ് 2: തിരുവനന്തപുരം നോർത്ത് – എസ്‌എംവിറ്റി ബംഗളൂരു വീക്കിലി സ്പെഷ്യൽ (06556)

അതേസമയം, ഓഗസ്റ്റ് 1, 2, 3 തീയതികളിൽ സർവീസ് നടത്തുന്ന മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16315) ഏകദേശം 105 മിനിറ്റ് വൈകിയാകും ഓടുകയെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.

vachakam
vachakam
vachakam

യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ട്രെയിൻ സർവീസിന്റെ നിലവിലെ സ്ഥിതി പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ നിർദേശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam