കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13 ന് വീണ്ടും പരീക്ഷ നടത്തും.
BSC ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിലാണ് മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയത്.
എൻവയൺമെൻ്റൽ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024 ൽ അച്ചടിച്ച അതെ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ചിട്ടുണ്ട്.
പരിശോധിച്ചതിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. വീഴ്ചവരുത്തിയ അധ്യാപികയെ ചോദ്യപേപ്പർ തയ്യാറാക്കുന്ന ചുമതലയിൽ നിന്ന് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
