കോഴിക്കോട്: പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
