കോഴിക്കോട്: കെപിസിസി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ അരവിന്ദനെതിരെ നൽകിയ പീഡനപരാതി താമരശേരി പൊലീസ് സ്വീകരിച്ചില്ലെന്ന ഗുരുതര ആരോപണവുമായി പരാതിക്കാരി രംഗത്ത്. മൊഴിയായി നൽകിയ വിവരങ്ങൾ പൊലീസ് തന്നെ അരവിന്ദന് ചോർത്തി നൽകിയെന്നും, ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ “ഇവിടെ ചെയ്യരുത്, വീട്ടിൽ പോയി ചെയ്തോളൂ” എന്നാണ് പൊലീസ് പറഞ്ഞതെന്നും പരാതിക്കാരി ആരോപിച്ചു.
കെട്ടിടത്തിന്റെ ലൈസൻസ് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് മുൻ പഞ്ചായത്ത് പ്രസിഡന്റായ അരവിന്ദനെ കാണാൻ പോയതെന്ന് പരാതിക്കാരി പറയുന്നു. എന്നാൽ ഓഫീസിൽ കാണാതെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതായും, അവിടെ എത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. സംഭവത്തെക്കുറിച്ച് വിശദമായി മൊഴി നൽകിയിട്ടും പൊലീസ് പരാതി സ്വീകരിക്കാനോ കേസെടുക്കാനോ തയ്യാറായില്ലെന്നാണ് യുവതിയുടെ ആരോപണം.
സംഭവസ്ഥലം സന്ദർശിക്കാനും അരവിന്ദനെതിരെ നൽകിയ പരാതിയിൽ തുടർനടപടി സ്വീകരിക്കാനും താമരശേരി പൊലീസ് തയ്യാറായില്ലെന്നും പരാതിക്കാരി പറഞ്ഞു. മൊഴി നൽകിയ ശേഷം തന്നെ സുരക്ഷിതത്വമില്ലാത്ത അവസ്ഥയിലാണെന്നും, പരാതിയിലെ വിവരങ്ങൾ പുറത്തായതോടെ കൂടുതൽ സമ്മർദം നേരിടുന്നുവെന്നുമാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
