തിരുവനന്തപുരം: പസഫിക് ചുഴലിക്കാറ്റ്, ന്യുനമർദ്ദ സ്വാധീനം എന്നിവയുടെ സ്വാധീന ഫലമായി ഇനിയുള്ള ദിവസങ്ങളിൽ മാസാവസാനം വരെ സംസ്ഥാനത്ത് മഴയിൽ വർധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.
പശ്ചിമ ബംഗാൾ ഒഡിഷ ബംഗാൾ ഉൾകടലിന് മുകളിലായി നിലവിലെ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാനാണ് സാധ്യത.
പിന്നാലെ രണ്ടാമത്തെ ന്യുനമർദ്ദം വ്യാഴാഴ്ചയോടെ (സെപ്റ്റംബർ 25) രൂപപ്പെട്ട് തീവ്ര ന്യുനമർദ്ദമായി സെപ്റ്റംബർ 27 ഓടെ ആന്ധ്രാ - ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾകടലിനു പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രാഗസ ( Ragasa) ചുഴലിക്കാറ്റ് സജീവമാണെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
