നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

JULY 7, 2025, 6:59 AM

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തുകയായിരുന്നു. 

സുരക്ഷാ ഹൗസിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്ക് മദ്യപിച്ചത്തിയത്. സംശയം തോന്നിയ മറ്റ് ഉദ്യോഗസ്ഥർ ഉടൻ രക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി തെളിഞ്ഞു. 

കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. ഈ ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. ​ഗുരുവായൂർ ക്ഷേത്രദർശനത്തിനാണ് ഉപരാഷ്ട്രപതി എത്തിയത്.

vachakam
vachakam
vachakam

അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും നടപടി ഉടൻ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഉച്ചയ്ക്ക് 1.35 നാണ് ഉപരാഷ്ട്രപതി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam