തിരുവനന്തപുരം: ഗർഭച്ഛിദ്ര കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് എട്ടിന്റെ പണിയായി രണ്ടാം പ്രതി ജോബി ജോസഫിൻ്റെ മൊഴി. അതിജീവിതയ്ക്ക് താൻ ഒരു പൊതി നൽകിയിരുന്നുവെന്ന് ജോബി ജോസഫ് സമ്മതിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പൊതിയിൽ എന്താണെന്ന് അറിയില്ലായിരുന്നു എന്നും രാഹുലിൻ്റെയും അതിജീവതയുടെയും സുഹൃത്താണ് പൊതി തന്നു വിട്ടതെന്നും ജോബി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയാണ് ജോബി ജോസ്. മുൻകൂർ ജാമ്യം ലഭിച്ച ജോബിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ രാഹുലിൻ്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണ് എന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. പത്തനംതിട്ടയിലെ യുവ വ്യവസായിയാണ് ജോബി ജോസഫ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
