കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ജാമ്യം നേടി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു എന്നാണ് ലഭിക്കുന്ന വിവരം.
കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡോ. സംഗീത നമ്പ്യാരുടെ മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം, രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ എന്നിവർ നേരത്തെ ഒളിവിലായിരുന്നു. ഇതിന് പിന്നാലെയാണ് ഡോ. സംഗീത നമ്പ്യാർ സ്വമേധയാ ഹാജരായി ജാമ്യം നേടിയത്.
കഴിഞ്ഞ ദിവസമാണ് കോടതിയിൽ നിന്ന് ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം ലഭിച്ചത്. അതേസമയം, ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
