തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.ബന്ധപ്പെട്ട ഭരണാധികാരികളാണ് പത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തുക.
14 ജില്ലകളിലായി 108580 സ്ഥാനാർത്ഥികളാണ് നാമ നിർദേശ പത്രികകൾ സമർപ്പിച്ചത്.ഇവർ 1,64,427 പത്രികകളാണ് സമർപ്പിച്ചത്. പത്രിക നൽകിയവരിൽ 51,352 പേർ പുരുഷന്മാരും 57,227 പേർ സ്ത്രീകളുമാണ്. ഒരു ട്രാൻസ്ജെന്‍ഡറും പത്രിക നൽകി.വെള്ളിയാഴ്ച എട്ടുവരെ ക്രോഡീകരിച്ച കണക്കാണിത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പത്രിക ലഭിച്ചത്.
പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ശേഷിക്കുന്ന നാമ നിർദ്ദേശ പത്രികകൾ പിൻവലിക്കേണ്ടത് പിൻവലിച്ചു കഴിയുമ്പോൾ ആയിരിക്കും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചിത്രം വ്യക്തമാക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
