കൊച്ചി: ശിരോവസ്ത്ര വിവാദത്തിൽപ്പെട്ട സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി റിപ്പോർട്ട്. എൻഡിഎ സ്ഥാനാർഥിയായി ആണ് അദ്ദേഹം മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
കൊച്ചി കോർപ്പറേഷനിൽ 62-ാം ഡിവിഷനിലാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്. പുതിയതായി വന്ന വാർഡിലാണ് ജോഷി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ശിരോവസ്ത്ര വിവാദ സമയത്ത് തനിക്ക് രാഷ്ട്രീയമില്ലെന്നും സ്കൂളിൻ്റെ ഭാഗത്ത് നിന്നാണ് സംസാരിക്കുന്നത് എന്നുമായിരുന്നു ജോഷി പ്രതികരിച്ചിരുന്നത്.
അതേസമയം നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രതിനിധിയായാണ് ജോഷി മത്സരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ജോഷിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
