തൃശൂർ: തൃശൂർ കുന്നംകുളം ചൂണ്ടലിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9 മണിയോടെ ചൂണ്ടൽ പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്.
കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന സ്കൂൾ ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം.
വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് അപകടത്തില്‍ പരിക്കേറ്റു.
പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിനികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാർ യാത്രക്കാരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രക്കാരുടെ നില ഗുരുതരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
