തിരുവനന്തപുരം: വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാൻ കെഎസ്ഐഡിസി ഇറക്കിയത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ.
വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ടു വിവാദത്തിലായ സിഎംആർഎലിൽ 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസിക്കുണ്ട്.
പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയുടെ മാനേജ്മെന്റ് സർക്കാർ നിർദേശമില്ലാതെ മുതിർന്ന അഭിഭാഷകനെ ഭീമമായ ഫീസ് നൽകി നിയമിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അയോധ്യ രാമജന്മഭൂമി കേസിൽ രാംലല്ലയ്ക്കു വേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥൻ എന്ന അഭിഭാഷകനാണ് കേസ് വാദിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ 24ന് ഹൈക്കോടതിയിൽ ഓൺലൈനായി ഹാജരായ ഇദ്ദേഹം ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കൂടാതെ ഓഫിസ് ചാർജും നൽകണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്