കണ്ണൂർ; സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടതെന്ന് ഭാര്യ. സവാദിന്റെ മറ്റ് കാര്യങ്ങൾ അറിയില്ലെന്നും സവാദ് പിടിയിലായ ശേഷമാണ് കൈവെട്ട് കേസിലെ പ്രതിയാണെന്ന് അറിയുന്നതെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ കാര്യങ്ങളോടും അവരോട് പറഞ്ഞിട്ടുണ്ടെന്നും കൂടുതൽ ഒന്നും പറയാനില്ല എന്നും ഭാര്യ പ്രതികരിച്ചു. ഇതിനിടെ സവാദിന്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
സവാദ് ഫോൺ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എൻഐഎ പറയുന്നു. തുടർച്ചയായി സിംകാർഡുകൾ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തി.
ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയിൽ ബന്ധപ്പെട്ടില്ലെന്നും കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ലെന്നും എൻഐഎ പറയുന്നു.
സവാദിന്റെ ചുറ്റുപാട് അറിയില്ലായിരുന്നെന്ന ഭാര്യാ പിതാവിന്റെ നിലപാട് തെറ്റെന്നും ഏജൻസി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്