കോഴിക്കോട്: ട്രെയിനില്‍ നിന്നും അരക്കോടി രൂപയുടെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കവര്‍ന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂറെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും റെയില്‍വേ പൊലീസും. ട്രെയിനില്‍ കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ സംഘത്തിലെ നാല് പേരാണ് പിടിയിലായത്. ഹരിയാനയിലെ ഹിസാര്‍ സ്വദേശികളായ രാജേഷ് (42), ദില്‍ബാഗ് (62), മനോജ് (36), ജിതേന്ദര്‍ (44) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഇന്ത്യയില്‍ ഉടനീളം ട്രെയിന്‍ കൊള്ള നടത്തുന്ന ഹരിയാനയിലെ 'സാസി' സംഘമാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മോഷ്ടിച്ച ആഭരണങ്ങള്‍ പ്രതികളുടെ ബാഗില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.
റെയില്‍വേ ആര്‍പിഎഫ് ഡിവിഷന്‍ കമ്മിഷണര്‍ നവീന്‍ പ്രശാന്തിന്റെ നേതൃത്വത്തിലുളള ആര്‍പിഎഫ് സംഘവും കോഴിക്കോട് റെയില്‍വേ സബ് ഇന്‍സ്‌പെക്ടര്‍ പികെ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് ട്രെയിനിനുള്ളില്‍ നിന്ന് മോഷണ സംഘത്തെ പിടികൂടിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ദമ്പതികളുടെ വജ്രാഭരണങ്ങള്‍ കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ നിന്നും സംഘം അതിവിദഗ്ധമായി കവര്‍ന്നത്. ചെന്നൈയില്‍ നിന്നും നവംബര്‍ 13 ന് രാത്രിയില്‍ പുറപ്പെട്ട് പിറ്റേ ദിവസം പുലര്‍ച്ചെയാണ് മംഗളൂരു മെയില്‍ കൊയിലാണ്ടിയില്‍ എത്തിയത്.
കോഴിക്കോടുള്ള ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ദമ്പതികള്‍ ചെന്നൈയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങി കൊയിലാണ്ടിയിലെത്തിയത്. ഷൊര്‍ണൂരില്‍ നിന്നാണ് നാലു പ്രതികളും എസി കോച്ചില്‍ കയറിയത്. ദമ്പതികള്‍ കൊയിലാണ്ടിയില്‍ ഇറങ്ങുമ്പോള്‍ നാലുപേരടങ്ങുന്ന സംഘം ബാഗ് പിടിച്ചു കൊടുത്ത് സഹായിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
