തിരുവനന്തപുരം: കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ രാഷ്ട്രീയ ആരോപണങ്ങളുമായി യുഡിഎഫ് സ്ഥാനാർത്ഥി ശരത് ചന്ദ്ര പ്രസാദ്. മുൻ ദേവസ്വം മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
കടകംപള്ളിയെ 'അയ്യപ്പന്റെ പുലി' പിടിക്കുമെന്നും കഴക്കൂട്ടത്ത് ഇതിനോടകം പുലി ഇറങ്ങിക്കഴിഞ്ഞെന്നുമാണ് ശരത് ചന്ദ്ര പ്രസാദ് പറഞ്ഞത്. മണ്ഡലത്തിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്രബിന്ദുവാണെന്ന് ആരോപിച്ച ശരത് ചന്ദ്ര പ്രസാദ്, ശബരിമല വിഷയമുൾപ്പെടെയുള്ളവ പ്രചാരണ ആയുധമാക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ശബരിമല കൊടിമര പുനപ്രതിഷ്ഠയിലെ അഴിമതി ആരോപണത്തിൽ യുഡിഎഫ് ഭരണസമിതിക്കെതിരെയുള്ള കേസ് ഹൈക്കോടതി അവസാനിപ്പിച്ചത് കോൺഗ്രസിന് വലിയ ആശ്വാസമായി. കൊടിമര നിർമ്മാണത്തിൽ അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്തെ ഭരണസമിതിക്കെതിരെ സി.പി.എം വലിയ രീതിയിൽ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ സി.പി.എം പ്രതിക്കൂട്ടിലായ സമയത്തായിരുന്നു ഈ ആരോപണം ഉയർന്നത്. എന്നാൽ വ്യക്തികൾ സംഭാവന നൽകിയ 412 ഗ്രാം സ്വർണം മുഴുവനായും നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇതിൽ അഴിമതിയില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
