ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിര്‍മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക സ്വീകരിച്ചതായി റിപ്പോർട്ട്. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിന്‍വലിക്കുകയായിരുന്നു.
അതേസമയം തന്റെ പത്രിക സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. "ഫിലിം ചേംബറില്‍ എനിക്കൊപ്പം സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്ന് മത്സരാര്‍ത്ഥികളുണ്ട്. എന്തായാലും പത്രിക അംഗീകരിച്ചതില്‍ സന്തോഷം. പകുതി നീതി കിട്ടിയെന്ന് പറയാം. ജനാധിപത്യരീതിയിലുള്ള മത്സരം ഇവിടെ നടക്കുമെന്ന് വിശ്വസിക്കുന്നു. നിര്‍മാതാക്കളുടെ സംഘടനയില്‍ അതുണ്ടായില്ല. ജനാധിപത്യപരമായ രീതിയില്‍ മത്സരം നടന്നാല്‍ ജയിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു", സാന്ദ്ര വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്