ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിലുള്ള തന്‍റെ പ്രതികരണത്തെ വളച്ചൊടിക്കുന്നവര്‍ക്കെതിരെ നടി സജിത മഠത്തില്‍ രംഗത്ത്.
ഇത്തരം സംഭവങ്ങള്‍ വരുമ്പോള്‍ അവള്‍ക്കൊപ്പമെന്ന് പുറമേക്ക് നിലപാടെടുക്കുന്നവരുടെ ഇരട്ടത്താപ്പിനെ പരിഹസിച്ചുകൊണ്ട് സജിത ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.
എന്നാല്‍ ഇത് സര്‍ക്കാസമാണെന്ന് മനസിലാക്കാതെ പല മാധ്യമങ്ങളും വാര്‍ത്ത പോലും കൊടുത്തു. രഞ്ജിത്തിനെതിരെയുള്ളത് കള്ളക്കേസ് എന്ന് താന്‍ പറഞ്ഞുവെന്ന് വ്യാഖ്യാനിച്ചുകൊണ്ടുള്ള ഒരു മൂവി ഗ്രൂപ്പിന്‍റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് സജിത മഠത്തിലിന്‍റെ പുതിയ പ്രതികരണം.
സജിത മഠത്തിലിന്‍റെ ആദ്യ പോസ്റ്റ്
ചർച്ചയിൽ പ്രമുഖർ 🤔
* ഞാനും നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു 😏
പ്രമേഹത്തെ തോൽപ്പിച്ച രീതി 60 വയസ്സുകാരൻ കാണിച്ചുതരുന്നു
* അവൾ ഐ സിയിൽ പരാതി കൊടുത്തില്ല!
* ഞങ്ങൾ പുറത്താക്കിയല്ലോ 😀
* കേസ് കോടതിയിൽ ആയതിനാൽ ആ വിഷയം സംസാരിക്കണ്ട 😌
* പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാൻ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവൻ .. അതിനാ...
* അപ്പൊ കൂടുതൽ ചർച്ചയില്ല.
* പിന്നെ...അവൾക്കൊപ്പം തന്നെ 😂
(പക്ഷെ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാർ സിനിമ എടുക്കും! കേസ് കൊടുത്തവൾ എക്കാലത്തും പുറത്തേക്ക്... കൂടെ നിൽക്കുന്നവരെ സിനിമ ലോകം കാണിക്കില്ല!! )
തെറ്റായ വ്യാഖ്യാനം
'ആ പെണ്ണിന് അഭിനയിക്കാൻ അറിയില്ലെന്ന്, അവൻ പറഞ്ഞുവിട്ടു, അതിനാ'; രഞ്ജിത്തിന്റേത് കള്ളക്കേസ് :സജിത മഠത്തിൽ', എന്നായിരുന്നു ഇതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള സിനിമാഗ്രൂപ്പിലെ പോസ്റ്റ്. ഇത് പങ്കുവച്ചുകൊണ്ട് സജിത മഠത്തില്‍ കുറിച്ചത് ഇങ്ങനെ- “സര്‍ക്കാസം മനസിലാകാഞ്ഞിട്ടാണോ അതോ മനഃപൂർവം ഉപദ്രവിക്കാൻ എഴുതുന്നതാണോ? സുഹൃത്തുക്കളെ, ദയവായി ഈ പേജ് റിപ്പോര്‍ട്ട് ചെയ്യുക”.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
