പാലക്കാട്: പോത്തുണ്ടി സജിത വധക്കേസ് വിധിയില്‍ തൃപ്തരാണ് സജിതയുടെ മക്കള്‍. ചെന്താമരയ്ക്ക് ജാമ്യമോ പരോളോ കിട്ടരുതെന്നും അവര്‍ പറഞ്ഞു. ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ലഭിച്ച വിധി പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
പ്രതീക്ഷിച്ച വിധി ലഭിച്ചെന്നും പോത്തുണ്ടി ഇരട്ടക്കൊല കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
'പ്രതീക്ഷിച്ച വിധി ലഭിച്ചു. ഞങ്ങള്‍ തൃപ്തരാണ്. ഈ കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷ തന്നെ കിട്ടി. അടുത്ത കേസില്‍ വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇയാള്‍ പുറത്തിറങ്ങരുതെന്നാണ് ആവശ്യം. ജാമ്യമോ പരോളോ കിട്ടരുത്. ഞങ്ങള്‍ക്ക് ഭയവും ഭീഷണിയുമുണ്ട്. കോടതിയില്‍ നില്‍ക്കുമ്പോള്‍ പോലും പേടിയുണ്ടായിരുന്നു. കോടതിയോടും സഹായിച്ചവരോടും നന്ദി. ഈ കേസില്‍ മേല്‍ക്കോടതിയില്‍ പോകുന്നില്ല', മക്കള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്