സജി ചെറിയാന്റെ പരാമർശം: മന്ത്രിക്ക് നെല്ലിക്കാത്തളം നൽകേണ്ട അവസ്ഥ വരുമെന്ന് അലോഷ്യസ് സേവ്യർ

JANUARY 20, 2026, 3:41 AM

കാസർകോട്: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സാംസ്‌കാരിക മന്ത്രിയായ സജി ചെറിയാൻ സംസ്‌കാരശൂന്യനായ മന്ത്രിയാണെന്നും, അദ്ദേഹത്തിന് നെല്ലിക്കാത്തളം നൽകേണ്ട അവസ്ഥ വരുമെന്നും അലോഷ്യസ് പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ലിസ്റ്റിൽ ഇടം നേടാനാണ് സജി ചെറിയാൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് അലോഷ്യസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലാതെ ഇത്തരത്തിലുള്ള പ്രസ്താവനകൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക നേതാക്കൾ വർഗീയ പരാമർശങ്ങൾ അവസാനിപ്പിക്കണമെന്നും, കേരളത്തിൽ നടക്കുന്ന വർഗീയ പ്രചാരണങ്ങൾ സർക്കാർ പിന്തുണയോടെയാണെന്നും അലോഷ്യസ് വിമർശിച്ചു.

ദൈവത്തിന്റെ സ്വന്തം നാടായി മുന്നോട്ടുപോകുന്ന കേരളത്തിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നയം മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിക്കണമെന്ന് അലോഷ്യസ് ആവശ്യപ്പെട്ടു. കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് അറിയാൻ കാസർകോടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam