ശബരിമല: വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്കുചെയ്ത ദിവസംതന്നെ എത്തണമെന്ന് സന്നിധാനം സ്‌പെഷ്യൽ പോലീസ് ഓഫീസർ (എസ്ഒ) ആർ. ശ്രീകുമാർ പറഞ്ഞു.
സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽനിന്ന് സ്‌പോട് ബുക്കിങ് നൽകുന്നത്. സ്‌പെഷ്യൽ കമ്മിഷണർ എസ്ഒയുമായി ആലോചിച്ചാണ് 5000-ത്തിൽ കൂടുതലായുള്ള സ്‌പോട് ബുക്കിങ് അനുവദിക്കുന്നത്.
8500 വരെ ഇത്തരത്തിൽ ദിവസവും ശരാശരി കൊടുക്കാറുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെ 8800 സ്‌പോട്ട് ബുക്കിങ് നൽകി. പുലർച്ചെ 12-ന് തുടങ്ങുന്ന ബുക്കിങ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്കുനോക്കി അധികമായിനൽകും.
ഒരു മിനിറ്റിൽ ശരാശരി 80 പേരെ പടികടത്താൻ കഴിയുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാർ, പ്രായമുള്ളവർ, കുഞ്ഞുമാളികപ്പുറങ്ങൾ, മണികണ്ഠൻമാർ, ശരീരഭാരം കൂടിയവർ എന്നിവരെ പതിനെട്ടാംപടി കയറാൻ സഹായിക്കുമ്പോൾ ഈ സമയക്രമം തെറ്റും.-അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
