പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവരർക്കും താഴമൺ മഠത്തിനുമെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി തന്ത്രി കുടുംബം.
മധുമണിമല എന്ന വ്യക്തിക്കെതിരെയാണ് തന്ത്രിയുടെ കുടുംബത്തിന്റെ പരാതി. അവാസ്തവങ്ങളായ വാർത്തകളും വ്യാജ പ്രചാരണങ്ങളും നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ അടങ്ങിയ പെൻഡ്രൈവ് അടക്കം രമേശ് ചെന്നിത്തലയ്ക്ക് നേരിട്ടാണ് പരാതി നൽകിയത്. തന്ത്രി കണ്ഠരര് രാജീവരുടെ ഭാര്യ ബിന്ദു രാജീവാണ് പരാതി നൽകിയത്.
അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
