പത്തനംതിട്ട: ഹൈക്കോടതി അമിക്കസ്‌ക്യൂറി റിട്ട.ജസ്റ്റിസ് ശങ്കരന്റെ നേതൃത്വത്തിൽ സന്നിധാനത്തെ സ്‌ട്രോംഗ് റൂം തുറന്നുള്ള പരിശോധനയും കണക്കെടുപ്പും ഇന്നും തുടരും. ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച പരിശോധന വൈകിട്ട് 6.30വരെ തുടർന്നു.
മഹസറും രജിസ്റ്ററും അനുസരിച്ച് സ്വർണം, വെള്ളി, ചെമ്പ് തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ തരംതിരിച്ച് മൂല്യമ നിർണയിച്ച് പട്ടിക തയ്യാറാക്കുന്ന ജോലികളാണ് നടത്തുന്നത്. രണ്ട് ഗോൾഡ് സ്മിത്തുകളാണ് ഇതിനായുള്ളത്.
മഹസറിൽ മാത്രം ചേർത്തിട്ടുള്ളവ, രജിസ്റ്ററിൽ മാത്രമുള്ളവ. ഇവ രണ്ടിലും ഇല്ലാത്തവ, തൂക്കത്തിൽ വ്യത്യാസമുള്ള വ, മഹസറിലും രജിസ്റ്ററിലും തൂക്കത്തിലും കൃത്യതയുള്ളവ എന്നിങ്ങനെ തരംതിരിച്ച് പട്ടിക തയ്യാറാക്കുന്ന ജോലികളാണ് ഇന്നലെ നടന്നത്.
സന്നിധാനത്തെ സ്‌ട്രോംഗ് റൂമിലെ പരിശോധന ഇന്ന് പൂർത്തിയാക്കാനാണ് ശ്രമം. ഇതിനുശേഷം ദ്വാര പാലകശില്പങ്ങളിലെ സ്വർണപ്പാളികൾ, പഴയവാതിൽ കട്ടിളപ്പടി എന്നിവയും പരിശോധിക്കും. പിന്നീട് ആറന്മുള സ്‌ട്രോംഗ് റൂം തുറന്നുള്ള പരിശോധന തുടങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
