ശബരിമല: തീർഥാടകർ പമ്പാ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ പ്രത്യേകസംഘത്തെ നിയോഗിച്ചതായി ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജു.
നേരത്തേതന്നെ 80 ജീവനക്കാരെ ഇത് തടയാനായി നിയോഗിച്ചിരുന്നുവെന്നും, എന്നാൽ, അത് വേണ്ടത്ര വിജയിച്ചില്ലെന്നും എക്സിക്യുട്ടീവ് ഓഫീസർ പറഞ്ഞു.
ഇത്തവണ മേൽനോട്ടത്തിനായി 15 പേരെക്കൂടി നിയോഗിക്കുന്നുണ്ട്. അവർക്ക് മെഗാഫോണുകളും നൽകും. ഓരോ 750 മീറ്ററിലും ഇവരുടെ മേൽനോട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സംഭവം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇത് അനാചാരമാണെന്നത് ഭക്തരെ ബോധ്യപ്പെടുത്തണമെന്നും തടയണമെന്നും ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
