ശരണം സന്നിധാനം: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു

DECEMBER 30, 2023, 5:13 PM

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നത്.

ജനുവരി 15നാണ് മകരവിളക്ക്. 13ന് വൈകിട്ട് പ്രാസാദ ശുദ്ധിക്രിയകളും 14ന് രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കും. ശേഷം 15 ന് പുലർച്ചെ 2:46 ന് മകര സംക്രമപൂജ നടക്കും. മണ്ഡലവിളക്കിന്റെ പതിവ് പൂജകൾക്ക് ശേഷം അടച്ച നട ഇന്ന് വൈകുന്നേരം അഞ്ചിനാണ് വീണ്ടും തുറക്കുന്നത്. 

ഈ മാസം 20 വരെ ഭക്തർക്ക് ദർശനം ഉണ്ടാകും. 21ന് തിരുവാഭരണപേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി രാവിലെ ശദർശനം നടത്തിയശേഷം നട അടയ്‌ക്കും. 

vachakam
vachakam
vachakam

അതേസമയം മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട തുറക്കുമ്പോൾ പമ്പ മുതൽ സന്നിധാനം വരെ അയ്യപ്പൻമാർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. തീർഥാടകർക്ക് ക്യൂ കോംപ്ലക്സിലും നടപ്പന്തലിലും ഫാനുകളും ഔഷധ കുടിവെള്ളവും സജ്ജമാക്കി. കൂടുതൽ വെളിച്ചവും വലിയ നടപ്പന്തലിൽ കുടുതൽ ഫാനും സജ്ജമാക്കി


ENGLISH SUMMARY: Sabarimala news updates

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam