തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയിൽ സ്പോൺസർ രമേശ് ബാബുവിനെ ചോദ്യംചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഈ ആഴ്ച്ച തന്നെ രമേശ് റാവുവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും.
വാസുവിന്റെ കാലത്ത് ഇയാൾക്ക് സ്പോൺസർഷിപ്പ് ഏകോപനമുണ്ടായിരുന്നതായാണ് വിവരം. ഇയാൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സൂചന. പോറ്റിക്ക് പണം നൽകിയ സ്പോൺസറാണ് രമേശ് റാവു.
എറണാകുളം സ്വദേശിയായ രാഷ്ട്രീയ ബന്ധമുളള ഒരു വ്യവസായിയും ചോദ്യമുനയിലുണ്ട്. പോറ്റിയുടെ രേഖകളിൽ ഇയാളുടെ പേരും ഉണ്ടെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിലേക്ക് എസ്‌ഐടി കടക്കുകയാണ്. അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇവരുടെ സ്വത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
