പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദ്വാരപാലക പാളികളില്‍ നിന്ന് മാത്രം ഒന്നരക്കിലോയിലേറെ സ്വര്‍ണം നഷ്ടമായതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തല്‍.
ദ്വാരപാലക പാളികളിലെ മാത്രം കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നത്. കട്ടിളപ്പാളിയിലെ സ്വര്‍ണം കൂടിയാവുമ്പോള്‍ നഷ്ടം കൂടുമെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.
1998ല്‍ ഈ പാളികളില്‍ പൊതിഞ്ഞത് രണ്ട് കിലോയോളം സ്വര്‍ണമാണ്. എന്നാല്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെയെത്തിച്ചപ്പോള്‍ 394.9 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന് എസ്‌ഐടി കൊല്ലം ജില്ലാ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാക്കി സ്വര്‍ണം കൊള്ളയടിച്ചെന്ന് എസ്‌ഐടി വ്യക്തമാക്കി. വേര്‍തിരിച്ചെടുത്തത് 989 ഗ്രാം മാത്രമെന്നായിരുന്നു ആദ്യത്തെ കണക്ക്. എന്നാല്‍ അഞ്ചിലൊന്ന് സ്വര്‍ണം മാത്രമേ നിലവില്‍ ദ്വാരപാലക പാളികളില്‍ ഉള്ളൂവെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്.
പവന്‍ കണക്കില്‍ നോക്കിയാല്‍ 250 പവന്‍ സ്വര്‍ണത്തില്‍ നിന്നും തിരികെയെത്തിയപ്പോള്‍ 50 പവന്‍ സ്വര്‍ണം മാത്രമാണ് ദ്വാരകപാളികളില്‍ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
