തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശും തമ്മില്‍ അടുത്ത സൗഹൃദമെന്ന് കണ്ടെത്തൽ .
ബെംഗളുരുവില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച ദൃശ്യങ്ങൾ ഒരു പ്രമുഖ മാധ്യമം പുറത്ത് വിട്ടു. അടൂര്‍ പ്രകാശിനെ കാണുമ്പോള്‍ പോറ്റിയുടെ സുഹൃത്തും സ്‌പോണ്‍സറുമായ രമേശ് റാവുവും പോറ്റിക്ക് ഒപ്പമുണ്ട്. പോറ്റിയും ഒപ്പമുള്ളവരും അടൂര്‍ പ്രകാശിന് സമ്മാനം നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.
പോറ്റിയുടെ സഹോദരിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിലും അടൂര്‍ പ്രകാശ് എത്തിയിരുന്നു. സഹോദരിയുടെ വീട്ടിലെ ചടങ്ങില്‍ അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
