കൊച്ചി: ശബരിമല സ്വർണമോഷണക്കേസിൽ അന്വേഷണ സംഘത്തിന് വിമർശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു.സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണം എന്നുള്ളതാണ് ആവശ്യം.
കൂടാതെ, ജാമ്യ ഉത്തരവിൽ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന നിർണായകമായ ഒരു പരാമർശവും കൊല്ലം വിജിലൻസ് കോടതി നടത്തിയിരുന്നു. ഇത് തെറ്റാണെന്നും ഇത്തരത്തിലൊരു പരമാർശം കീഴ്ക്കോടതി നടത്താൻ പാടില്ലെന്നുമാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നത്.ഈ പരാമർശം നീക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
