തിരുവനന്തപുരം : ശബരിമല സ്വർണമോഷണ കേസിൽ അറസ്റ്റ് ചെയ്ത മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ 14 ദിവസത്തെക്കു റിമാൻഡ് ചെയ്തു.
കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ വിട്ടത്. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും.
അതേസമയം, ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളിയിലെ സ്വർണക്കവർച്ച കേസിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.രേഖകളിൽ സ്വര്‍ണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് പത്മകുമാറിന്‍റെ അറിവോടെയെന്നാണ് എസ്ഐടി കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പലതവണ പത്മകുമാർ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
