പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളിയുടെ തൂക്കകുറവുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിനായി സ്മാർട്ട് ക്രിയേഷൻസ് ഉടമ ഹാജരായില്ല.
തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇന്നലെ ഹാജരാകാനായിരുന്നു പങ്കജ് ഭണ്ഡാരിക്ക് ദേവസ്വം വിജിലൻസ് നിർദേശം നൽകിയത്. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഹാജരാകാൻ സാധിക്കില്ലെന്നാണ് പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.
നാളെ ഹൈക്കോടതിയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നതിനാൽ ഇനി ഇദ്ദേഹത്തെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് അന്വേഷണസംഘം എത്തിയെന്നാണ് വിവരം.
2019 ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചായിരുന്നു സ്വർണം പൂശിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
